• August 2, 2021

ഗപ്പിയ്ക്കും അമ്പിളിയ്ക്കു ശേഷം ” മറിയം ടൈലേഴ്സുമായി ജോണ്‍ പോള്‍

 ഗപ്പിയ്ക്കും അമ്പിളിയ്ക്കു ശേഷം ” മറിയം ടൈലേഴ്സുമായി ജോണ്‍ പോള്‍

ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മറിയം ടൈലേഴ്സി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജോണ്‍ പോള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ആഷിക് ഉസ്മാനാണ് നിര്‍മാണം.

സെന്‍ട്രല്‍ പിക്ചേഴ്സാണ് സിനിമ റിലീസ് ചെയ്യുന്നത്.അതേസമയം, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റേതായി തീയേറ്ററില്‍ റിലീസിനെത്താനിരിക്കുന്ന ചിത്രം. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ -ആഷിക്ക് ഉസ്മാന്‍ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണിത്. ഷാജഹാനും പരീംകുട്ടിയും. വര്‍ണ്യത്തില്‍ ആശങ്ക , അള്ളു രാമേന്ദ്രന്‍ , റിലീസിനൊരുങ്ങുന്ന അഞ്ചാം പാതിര എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .

Related post