• October 17, 2021

ഇന്ത്യന്‍ നിര്‍മ്മിതമായ കൊവിഡ്-19 നിര്‍ണയ ടെസ്റ്റ് കിറ്റ് എത്തി

 ഇന്ത്യന്‍ നിര്‍മ്മിതമായ കൊവിഡ്-19 നിര്‍ണയ ടെസ്റ്റ് കിറ്റ് എത്തി

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ ടെസ്റ്റ് കിറ്റിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി. പുണെ ആസ്ഥാനമായ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സ് കമ്പനി മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡിനാണ് തിങ്കളാഴ്ച സിഡിഎസ്സിഒ അനുമതി നല്‍കിയത്. ആറ് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.
മൈലാബ് പാതോഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ് എന്നാണ് ഈ ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന്റെ പേര്. പ്രാദേശിക, കേന്ദ്ര ഗവണ്‍മെന്റുകളുടെ സഹകരണത്തോടെ, ഡബ്ല്യുഎച്ച്ഒ / സിഡിസി മാര്‍ഗരേഖകള്‍ പാലിച്ച് നിര്‍മിച്ച കോവിഡ്-19 കിറ്റ് ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നതിന് ഊന്നല്‍ നല്‍കിയിരിക്കുന്നു. ഇത് വികസിപ്പിച്ചതും വിലയിരുത്തല്‍ നടത്തിയതും വളരെ ചുരുങ്ങിയ സമയം കൊണ്ടാണെന്ന് മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് എംഡി ഹസ്മുഖ് റാവല്‍ പറഞ്ഞു.

മൈ ലാബിന്റെ ഈ പരിശോധനാ കിറ്റിന് നിലവിലെ ചെലവിന്റെ നാലിലൊന്നു മാത്രമേ ഉള്ളൂ എന്നും ഇത് ഇന്ത്യയില്‍ ഒരു പ്രധാന വഴിത്തിരിവ് തന്നെയാകും എന്നും കമ്പനി പറയുന്നു. അണുബാധ തിരിച്ചറിയാന്‍ ഇപ്പോള്‍ 7 മണിക്കൂറിലധികം സമയം എടുക്കുമ്പോള്‍ മൈലാബിന്റെ കോവിഡ്-19 ടെസ്റ്റ് കിറ്റ് രണ്ടര മണിക്കൂറിനുള്ളില്‍ ഫലം തരും.

Related post