• June 15, 2021

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്

 സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ഒരാളുടെ രോഗ ഉറവിടത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും കണ്ടുവരുന്നുണ്ട്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോതില്‍ കുറവ് വരുത്താന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also:സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍ഗോഡ് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

Related post