• June 18, 2021

അമേരിക്കയിലെ ജോര്‍ജിയക്കടുത്ത് വിമാനം തകര്‍ന്നു

 അമേരിക്കയിലെ ജോര്‍ജിയക്കടുത്ത് വിമാനം തകര്‍ന്നു

അമേരിക്കയിലെ ജോര്‍ജിയക്കടുത്ത് പുത്‌നം കൗണ്ടിയില്‍ വിമാനം തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ നാല് പേരും പൈലറ്റുമടക്കം അഞ്ച് പേര്‍ മരിച്ചു. ഫ്‌ലോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്റ് (41), ഷോണി?ന്റെ ഭാര്യ ജോഡി റേയ് ലാമന്റ്(43), മക്കളായ ജെയ്‌സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്.

തെക്കുകിഴക്കന്‍ അറ്റ്‌ലാന്റയില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. ഫ്‌ലോറിഡയിലെ വില്ലിസ്റ്റണില്‍ നിന്ന് ഇന്ത്യാനയിലെ ന്യൂകാസ്റ്റിലിലേക്ക് പറന്ന പി.എ 31-ടി പൈപ്പര്‍ വിമാനമാണ് തകര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. ഫ്‌ലോറിഡയില്‍ നിന്നുള്ള കുടുംബം ഇന്ത്യാനയില്‍ നടക്കുന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു.

Related post