• October 23, 2021

മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

 മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

കോവിഡ് പ്രതിരോധത്തില്‍ പ്രധാനഘടകങ്ങളായ മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

കൊള്ളവില ഈടാക്കുന്നതും പൂഴ്ത്തിവയ്പ്പും തടയാനാണ് നടപടി. മൂന്ന് ലെയര്‍ സര്‍ജിക്കല്‍ മാസ്‌കിന് പരമാവധി 10 രൂപയേ ഈടാക്കാവൂ. ഇരുനൂറ് മില്ലി സാനിറ്റൈസറിന് പരമാവധി വില 100 രൂപയാണ് വില.

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖാവരണത്തിനും ശുചീകരണ വസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related post