• October 17, 2021

വിസ്താരയുടെ മുംബൈ-ഗോവ വിമാന ജീവനക്കാര്‍ സെല്‍ഫ് ക്വാറന്റീനില്‍

 വിസ്താരയുടെ മുംബൈ-ഗോവ വിമാന ജീവനക്കാര്‍ സെല്‍ഫ് ക്വാറന്റീനില്‍

വിസ്താരയുടെ മുംബൈ-ഗോവ വിമാന ജീവനക്കാര്‍ സെല്‍ഫ് ക്വാറന്റീനില്‍. മാര്‍ച്ച് 22ന് വിമാനത്തില്‍ യാത്ര ചെയ്ത വ്യക്തിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലൊണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോട് ക്വാറന്റീനില്‍ കഴിയാന്‍ വിസ്താര അധികൃതര്‍ നിര്‍ദേശിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഗോവ സര്‍ക്കാര്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് വന്ന ഇയാള്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വിസ്താരയുടെ UK861 വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മാര്‍ച്ച് 22നാണ് യാത്ര ചെയ്തത്. ഇതിന് പിന്നാലെ ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരോട് ഉടന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 104 ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഗോവ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇദ്ദേഹം. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക കണ്ടെത്താന്‍ ആരോഗ്യ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Related post