• July 28, 2021

ഓണ്‍ലൈന്‍ പേമെന്റുകളില്‍ മാറ്റം വരുത്തി ഫ്ലിപ് കാര്‍ട്ട്‌

 ഓണ്‍ലൈന്‍ പേമെന്റുകളില്‍ മാറ്റം വരുത്തി   ഫ്ലിപ് കാര്‍ട്ട്‌

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ് കമ്പനിയാണ് ഫ്ലിപ് കാര്‍ട്ട്‌ . നിരവധി പേരാണ് ഇതിലൂടെ ദിനം പ്രതി പര്‍ച്ചേഴ്‌സ് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിത സേവനം നല്‍കാനായി ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് പേമെന്റുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫ്ലിപ് കാര്‍ട്ട്‌ .2,000 രൂപ വരെയുള്ള ഇടപാടുകള്‍ ഒടിപി നമ്പര്‍ ഇല്ലാതെ പര്‍ച്ചേഴ്‌സ് ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് ഫ്ലിപ് കാര്‍ട്ട്‌ ഒരുക്കുന്നത്.

പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവന ദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി വിസ സേഫ് ക്ലിക്ക് എന്ന പേരിലുള്ള ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി 2,000 രൂപ വരെയുള്ള ഫ്ളിപ്പ്കാര്‍ട്ട് ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്താന്‍ കഴിയും.ഈ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇന്ത്യയില്‍ ഒടിപി ഇല്ലാതെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമായി ഫ്ലിപ് കാര്‍ട്ട്‌ മാറും.

Related post