• May 15, 2021

ഫോബ്‌സ് ടോപ്പ് 100 സെലിബ്രിറ്റീസ് -ഒന്നാമന്‍ കോലി ,പട്ടികയില്‍ ഇടം നേടി മോഹന്‍ലാലും മമ്മൂട്ടിയും

 ഫോബ്‌സ് ടോപ്പ് 100 സെലിബ്രിറ്റീസ് -ഒന്നാമന്‍ കോലി ,പട്ടികയില്‍ ഇടം നേടി മോഹന്‍ലാലും മമ്മൂട്ടിയും

ഇന്ത്യയിലെ ടോപ്പ് 100 സെലിബ്രിറ്റീസ് ലിസ്റ്റ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടു. ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോലിയാണ്. 252 കോടി രൂപയാണ് വിരാടിന്റെ വരുമാനം. രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടന്‍ അക്ഷയ് കുമാറും മൂന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനും സ്ഥാനം പിടിച്ചു. നാലാം സ്ഥാനം അമിതാഭ് ബച്ചനും അഞ്ചാം സ്ഥാനം ധോണിയും ആറാം സ്ഥാനം ഷാരുഖ് ഖാനുമാണ്.

പട്ടികയില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞ് നില്‍ക്കുന്നത് ബോളിവുഡ് താരങ്ങള്‍ ആണെങ്കിലും മലയാളത്തില്‍ നിന്നും താരരാജാക്കന്മാരും പട്ടികയിലുണ്ട്. മോഹന്‍ലാല്‍ 27-ാം സ്ഥാനത്താണുള്ളത്. അറുപത്തിയഞ്ച് കോടിയോളം രൂപയാണ് 2019 ലെ മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം.

ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഫോര്‍ബ്സ് പട്ടികയില്‍ എത്തുന്നത്. 2017 ല്‍ പതിനൊന്ന് കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. ഇത്തവണ മമ്മൂട്ടിയും ലിസ്റ്റില്‍ ഇടം നേടിയിരുന്നു. അറുപത്തി രണ്ടാം സ്ഥാനത്തായിരുന്നു മെഗാസ്റ്റാര്‍. കഴിഞ്ഞ തവണ നാല്‍പത്തിയൊമ്ബതാം സ്ഥാനത്ത് നിന്നും പിന്നിലേക്കാണ് താരം പോയത്.

മൂപ്പത്തി മൂന്ന് കോടി രൂപ നേടിയാണ് ഫോര്‍ബ്സ് പുറത്ത് വിട്ട നൂറ് പേരുടെ പട്ടികയില്‍ ഇത്തവണ മമ്മൂട്ടി 62-ാം സ്ഥാനത്ത് നില്‍ക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ഏറ്റവും വരുമാനമുള്ള താരം രജനികാന്താണ്. നൂറ് കോടിയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒന്‍പതാം സ്ഥാനത്താനുള്ളത്.

Related post