• June 20, 2021

ഉച്ചഭക്ഷണ പദ്ധതി; 26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്നു

 ഉച്ചഭക്ഷണ പദ്ധതി; 26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്നു

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ 8–ാം ക്ലാസ് വരെയുള്ള 26 ലക്ഷം കുട്ടികൾക്കു ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സർക്കാർ അനുമതി. അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് എന്നിവയാണു നൽകുന്നത്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും പ്രൈമറി കുട്ടികൾക്കു 4 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും യുപി വിദ്യാർഥികൾക്ക് 6 കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങളുമാണു നൽകുക. ആകെ 81 കോടിയാണു ചെലവ്. ജൂലൈ ആദ്യവാരം കിറ്റുകൾ വിതരണം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു.കിറ്റ് നൽകുന്നതിനായി 40 കോടി രൂപ സപ്ലൈകോയ്ക്കു മുൻകൂർ ആയി നൽകും.

Related post