• August 2, 2021

കത്രീനയുടെ പതിവ് ഭക്ഷണം, മലയാളിയുടെ ഇഷ്ട ഭക്ഷണം; ഏതാണെന്നറിയേണ്ടേ..

 കത്രീനയുടെ പതിവ് ഭക്ഷണം, മലയാളിയുടെ ഇഷ്ട ഭക്ഷണം; ഏതാണെന്നറിയേണ്ടേ..

ബിടൗണിലെ ഫിറ്റ്‌നസ് സുന്ദരിയാണ് കത്രീന കൈഫ്. ഫിറ്റനസില്‍ അതീവ ശ്രദ്ധവെയ്ക്കുന്ന താരത്തിന്‌റെ വ്യായമ വിവരങ്ങളെല്ലാം ആരാധകര്‍ അടക്കമുള്ളവര്‍ പിന്തുടരാറുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട പ്രഭാത ഭക്ഷണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കത്രീന ഇക്കാര്യം പറയുന്നത്. ഇഡ്ഢലിയും ചമന്തിയുമാണ് കത്രീനയുടെ ഇഷ്ട പ്രഭാത ഭക്ഷണം. ഇഡ്ഢലി കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം ഇക്കാര്യം പറഞ്ഞത്. ചെറുതായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടുതന്നെ താന്‍ ഇഡ്ഢലിയും ചമന്തിയുമാണ് ദിവസവും കഴിക്കുന്നത് എന്നും പോസ്റ്റില്‍ കത്രീന കുറിച്ചു.

ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന കത്രീന ആഴ്ചയില്‍ ആറുദിവസം 45 മിനിറ്റ് വീതം വ്യായാമം ചെയ്യും. സ്‌ട്രെങ്ത് ട്രെയിനിങ് ആണ് കത്രീന ചെയ്യുന്നത്. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാനും എല്ലിന്റെ ആരോഗ്യത്തിനും മസില്‍ ടോണ്‍ ചെയ്യാനുമെല്ലാം ഇത് നല്ലതാണ്. യോഗ, കോംബാറ്റ് ട്രെയിനിങ്, ഡാന്‍സ് ഇതെല്ലാം കത്രീനയുടെ ഫിറ്റ്‌നസിന്റെ രഹസ്യമാണ്.

Related post