• December 3, 2021

ഇഡ്ഡലി, മുട്ട റോൾ, പുലാവ് ബഹിരാകാശ യാത്രികരുടെ മെനു റെഡി

 ഇഡ്ഡലി,  മുട്ട റോൾ, പുലാവ് ബഹിരാകാശ യാത്രികരുടെ മെനു റെഡി

ബഹിരാകാശത്തേക്ക് പുറപ്പെടുന്ന യാത്രികർക്ക് പ്രത്യേക ഭക്ഷണ, ദ്രാവക പാക്കേജുകള്‍ തയ്യാറാക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ  . മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച്‌ ഫാക്ടറിയാണ് ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് .

ഗംഗയാൻ പേടകത്തിൽ യാത്ര തിരിക്കുന്ന ബഹിരാകാശ യാത്രികരുടെ മെനുവില്‍ മുട്ട റോളുകള്‍, വെജ് റോളുകള്‍, ഇഡ്ഡലി, മൂംഗ് ദാല്‍ ഹല്‍വ, വെജ് പുലാവ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുഡ് ഹീറ്ററുകള്‍ക്കൊപ്പം ബഹിരാകാശത്ത് ദ്രാവകങ്ങള്‍ കുടിക്കാന്‍ ബഹിരാകാശ യാത്രികരെ സഹായിക്കുന്നതിന് വെള്ളത്തിനും ജ്യൂസിനുമായി പ്രത്യേക പാത്രങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമ എ.എന്‍.ഐ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഗഗന്‍യാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്ന റോബോട്ടിൻറെ പൂർണ രൂപം ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയിരുന്നു.

Related post