• October 16, 2021

വിദേശികള്‍ വരുന്നത് രോഗം പരത്താന്‍ അല്ല: മന്ത്രി കടകംപള്ളി

 വിദേശികള്‍ വരുന്നത് രോഗം പരത്താന്‍ അല്ല: മന്ത്രി കടകംപള്ളി

വിദേശ വിനോദസഞ്ചാരികളോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവര്‍ നമ്മുടെ അതിഥികളാണ്. അല്ലാതെ രോഗം പരത്താന്‍ വന്നവരല്ല. വര്‍ക്കലയില്‍ ഇറ്റലിയില്‍ നിന്നെത്തിയ പതിവ് സന്ദര്‍ശകന് കോവിഡ് സ്വീകരിച്ച സാഹചര്യത്തില്‍ വിളിച്ച അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

15000 കോടി രൂപ വരുമാനം നേടിത്തരുന്ന വിനോദ സഞ്ചാരമേഖലയില്‍ 15 ലക്ഷത്തിലേറെ പേര്‍ തൊഴിലെടുക്കുന്നു. രണ്ട് പ്രളയത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്ന് വിനോദ സഞ്ചാര മേഖല കരകയറുകയാണ്. ഈ രംഗത്ത്് സംസ്ഥാനത്ത്് നല്ല മുന്നേറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സീസണ്‍ അല്ലാതിരുന്നിട്ടും ആറായിരത്തോളം വിദേശികള്‍ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 21 പേരില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശികളെന്ന് മന്ത്രി പറഞ്ഞു.

Related post