• May 14, 2021

വീണ്ടുമൊരു സൈക്കോ കില്ലര്‍ സിനിമ!! നിഗൂഢതകള്‍ നിറച്ച് ഫോറന്‍സികിന്‌റെ ആദ്യ ടീസര്‍

 വീണ്ടുമൊരു സൈക്കോ കില്ലര്‍ സിനിമ!! നിഗൂഢതകള്‍ നിറച്ച് ഫോറന്‍സികിന്‌റെ ആദ്യ ടീസര്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ഫോറന്‍സികിന്‌റെ ആദ്യ ടീസര്‍ പുറത്ത്. നിഗൂഢതകളും ആകാംഷയും നിറഞ്ഞ ഒന്നര മിനിറ്റിലൂടെയാണ് ടീസര്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയിയലൂടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

നഗരത്തില്‍ നടക്കുന്ന തുടര്‍ക്കൊലകളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ടൊവിനോ തോമസ് ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുമ്പോള്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായി മംമ്ത മോഹന്‍ദാസ് എത്തുന്നു.

സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ത് ഡെയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ഫോറന്‍സിക്. അഖിലും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്ക്‌സ് ബിജോയ് ആണ് സംഗീതം.

Related post