• July 28, 2021

മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അരപ് മോയി അന്തരിച്ചു

 മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അരപ് മോയി അന്തരിച്ചു

മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അരപ് മോയി അന്തരിച്ചു. പ്രസിഡന്റ് ഉഹുറു കെനിയാട്ടയാണ് മരണം സ്ഥിരീകരിച്ചത്. കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു.

24 വര്‍ഷം കെനിയ ഭരിച്ച അറപ് മോയി 2002ലാണ് സ്ഥാനമൊഴിഞ്ഞത്. കെനിയയുടെ സാമ്പത്തിക അടിത്തറ തകര്‍ത്ത ഏകാധിപത്യവും അഴിമതിയും അറപ് മോയി ഭരണത്തെ കുപ്രസിദ്ധമാക്കിയിരുന്നു.

2002 ല്‍ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി കെനിയയെ അഴിമതി വിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടുത്തിയിരുന്നു.

1978 ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന്റെ മുന്‍പ് നാല് വര്‍ഷം വൈസ് പ്രസിഡന്റായും ഒരു വര്‍ഷം ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related post