• July 31, 2021

മുന്‍മന്ത്രി എം.കമലം വിടപറഞ്ഞു

 മുന്‍മന്ത്രി എം.കമലം വിടപറഞ്ഞു

കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവും മുന്‍മന്ത്രിയുമായ എം.കമലം(97) അന്തരിച്ചു. കോഴിക്കോട്ടായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയയിരുന്നു കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. എല്ലാത്തിനുമുപരി മികച്ച സംഘാടകയും പാര്‍ട്ടിയിലെ സമുന്നതയായ നേതാവുമായിരുന്നു അവര്‍.

ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംസ്‌കൃതത്തിലുമെല്ലാം താത്പര്യമുള്ളയാളായിരുന്നു. അതുകൊണ്ടുതന്നെ കമലത്തിന്റെ പ്രസംഗത്തിലും അതിന്റെ സ്വാധീനമുണ്ടായി. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

Related post