• October 23, 2021

കൊവിഡ് 19: മുന്‍ പാകിസ്താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം മരിച്ചു

 കൊവിഡ് 19: മുന്‍ പാകിസ്താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം  മരിച്ചു

മുന്‍ പാകിസ്താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫറാസ്(50) കൊവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനു പിന്നാലെ മൂന്നു ദിവസത്തോളം പെഷവാറിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു സഫര്‍. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.

കോവിഡ് മൂലം മരണപ്പെടുന്ന പാകിസ്താനിലെ ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ് സഫര്‍ സര്‍ഫ്രാസ്. 1988-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സഫര്‍ 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടിയിട്ടുണ്ട്. 1994-ലാണ് വിരമിച്ചത്. ഇടങ്കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. വിരമിച്ച ശേഷം പെഷാവര്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.

Related post