• October 22, 2021

റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറെന്‍സോ സാന്‍സ് കൊവിഡ് ബാധിച്ച് മരിച്ചു

 റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറെന്‍സോ സാന്‍സ് കൊവിഡ് ബാധിച്ച് മരിച്ചു

റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറെന്‍സോ സാന്‍സ് (76) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒന്‍പത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ പനിയും ശ്വാസതടസവും മൂര്‍ച്ഛിക്കുകയും വൃക്ക തകരാറിലാവുകയും ചെയ്തു.

മകന്‍ ലാറെന്‍സോ ജൂനിയറാണ് ട്വിറ്ററിലൂടെ അച്ഛന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. അച്ഛന്‍ ഇത്തരത്തില്‍ ഒരു മരണം അര്‍ഹിച്ചിരുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

1995 മുതല്‍ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലൊറെന്‍സോ. ഇക്കാലയളവില്‍ ക്ലബ് രണ്ടുവട്ടമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത്. ലെറെന്‍സോയുടെ ഭരണകാലത്താണ് ക്ലബ് റോബര്‍ട്ടോ കാര്‍ലോസ്, ഡെവര്‍ സുക്കര്‍, നിക്കോളസ് അനല്‍ക്ക, ക്ലാരെന്‍സ് സീഡോര്‍ഫ്, സ്റ്റീ തുടങ്ങിയ സൂപ്പര്‍താരങ്ങളുമായി കരാറിലെത്തിയത്.

Related post