• May 15, 2021

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ

 മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്
കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആയി. മുംബൈ, നവി മുംബൈ തുടങ്ങിയ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ കൊറോണ വ്യാപകമായി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയാണ്. ഇന്ന് രാവിലെ സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇന്ന് മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

Related post