• May 15, 2021

ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍

 ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍

84ാം വയസ്സിലേക്ക് കടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കിന്ന് പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം.
ജോര്‍ജ് മാരിയോ എന്നറിയപ്പെട്ടിരുന്ന ്അദ്ദേഹം 1969 ഡിസംബര്‍ 13 നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഈശോ സഭയില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറേപ്പിന് പുറത്തുള്ള ആദ്യത്തെ സഭാതലവനാണ് ഫ്രാന്‍സിസ് പാപ്പ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

ജനുവരി ഒന്നിന് ആചരിക്കുന്ന ലോകസമാധാന ദിനത്തിന് മുന്നേടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ വാര്‍ഷിക സന്ദേശം നല്‍കിയിരുന്നു. കത്തോലിക്ക സഭയുടെ നായകന് ആയുസ്സും ആരോഗ്യവും നേര്‍ന്നുള്ള പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍.

Related post