• October 23, 2021

സംസ്ഥാനത്ത് സൗജന്യറേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനു തുടങ്ങും

 സംസ്ഥാനത്ത് സൗജന്യറേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനു തുടങ്ങും

സംസ്ഥാനത്ത് സൗജന്യറേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനു തുടങ്ങും. ഏപ്രില്‍ 20നകം റേഷന്‍ വിതരണം പൂര്‍ത്തീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. അഞ്ചു പേരില്‍ കൂടുതല്‍ ഒരേ സമയം റേഷന്‍ കടയുടെ മുന്‍പില്‍ ഉണ്ടാകാന്‍ പാടില്ല.

രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതിര വിഭാഗത്തിനും റേഷന്‍ വാങ്ങാം. സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

ഏപ്രില്‍ 20 നകം സംസ്ഥാന റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്ന പക്ഷം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ നല്‍കിത്തുടങ്ങും. കടകളില്‍ നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വോളണ്ടിയര്‍മാരോ കടയുടമയോ റേഷന്‍ വീട്ടിലെത്തിക്കണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ നല്‍കും.

Related post