• October 22, 2021

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി

 സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി

ലോക്ക്ഡൗണ്‍ കാലത്ത് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയതായി മന്ത്രി എ കെ ബാലന്‍ ഇറിയിച്ചു. 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ കുടുംബാംഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ് വിതരണവും ആരംഭിച്ചു.

പയര്‍, കടല, ശര്‍ക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് എന്നിവയാണ് കിറ്റിലുള്ളത്. ഇതിനുപുറമേ എല്ലാ വീട്ടുകാര്‍ക്കും ഒരു മാസത്തെ അരി, പരിപ്പ്, ശര്‍ക്കര, സോപ്പ് എന്നിവയടങ്ങുന്ന 900 രൂപ വിലവരുന്ന കിറ്റിന്‌റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതുവിതരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് പുറമേയാണിത്.

Related post