• November 30, 2021

ഫ്രഞ്ച് തരംഗം നടി അന്ന കരീന വിട പറഞ്ഞു

 ഫ്രഞ്ച് തരംഗം നടി അന്ന കരീന വിട പറഞ്ഞു

പ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് പാരിസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കണ്‍ താരമായിരുന്നു അന്ന കരീന.

നവതരംഗ സിനിമകളുടെ സംവിധായകനായ ജീന്‍ ലൂക് ഗൊദാര്‍ദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ സംവിധായകന്‍ ഡെന്നീസ് ബെറിയാണ് ഭര്‍ത്താവ്. ഗായികയും എഴുത്തുകാരിയും കൂടിയാണ് അന്ന. ഫ്രഞ്ച് സിന്മ അനാഥമായെന്നാണ് മരണ വാര്‍ത്ത അറിഞ്ഞ സാംസ്‌കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റര്‍ പ്രതികരിച്ചത്.

Related post