• June 23, 2021

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

 തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് നാല്‍പത് പൈസയും ഡീസല്‍ നാല്‍പ്പത്തിയഞ്ച് പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വില വര്‍ധനവ്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വര്‍ധിച്ചു. ഇതോടെ ദില്ലിയില്‍ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചതാണ് ഇന്ധന വില കൂടാന്‍ കാരണം. എണ്‍പത്തിമൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഞായറാഴ്ച്ച വില കൂട്ടിത്തുടങ്ങിയത്. വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിപിഎം രംഗത്തെത്തിയിരുന്നു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തില്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വര്‍ധിച്ചതോടെയാണിത്.

Related post