• June 19, 2021

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

 തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ നാല് ദിവസത്തിനകം പെട്രോള്‍, ഡീസല്‍ വിലയില്‍ 2.14 രൂപയും 2.23രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് എണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.

Related post