• August 3, 2021

ഇന്ത്യയുടെ നാണം കെട്ട തോല്‍വിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

 ഇന്ത്യയുടെ നാണം കെട്ട തോല്‍വിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന് തോല്‍വി .. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നാണം കെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റു വാങ്ങിയത്.ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വെറൈറ്റി ട്രോളുകളാണ് ഉയരുന്നത്.

ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 114 പന്തില്‍ 110 റണ്‍സും ഡേവിഡ് വാര്‍ണര്‍ 112 പന്തില്‍ 128 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഓസ്ട്രേലിയക്ക് അനായാസ വിജയം നേടിക്കൊടുത്തു

ശിഖര്‍ ധവാന്‍, ലോകേഷ് രാഹുലും മാത്രമാണ് മികച്ച പ്രകടനം നടത്തിയത് .. മിന്നുന്ന സെഞ്ചുറികളുമായി നിറഞ്ഞാടിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.112 പന്തില്‍ നിന്ന 17 ഫോറുകളുടേയും മൂന്ന് സികസ്റുകളുടേയും അകമ്പടിയില്‍ വാര്‍ണര്‍ 128 റണ്ണടിച്ചപ്പോള്‍ 114 പന്തില്‍ 13 ഫോറുകളും ഫിഞ്ച് നേടിയത് 110 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255-ന് എല്ലാവരും പുറത്താകുകയായിരുന്നു.ഓപ്പണര്‍ ശിഖര്‍ ധവാന് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വെക്കാനായത്. 91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ധവാന്‍ 74 റണ്‍സെടുത്തത്. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.47 റണ്‍സുമായി കെ.എല്‍.രാഹുലും, 28 റണ്‍സുമായി പന്തും 25 റണ്‍സുമായി ജഡേജയും ധവാന് മികച്ച പിന്തുണ നല്‍കി.

Related post