• July 27, 2021

ഗാലക്സി എസ് 10 ലൈറ്റ് ഉടന്‍ വിപണിയില്‍

 ഗാലക്സി എസ് 10 ലൈറ്റ് ഉടന്‍ വിപണിയില്‍

ഗാലക്സി എസ് 10 ലൈറ്റ് ഉടന്‍ വിപണിയില്‍. 2019ല്‍ പുറത്തിറങ്ങിയ ഗാലക്സി എസ്10നേക്കാള്‍ വില കുറഞ്ഞ മോഡലായിരിക്കും ഇത്. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് ഈ ഫോണിന്റെ വില്‍പന. അടുത്തിടെയാണ് ആഗോളതലത്തില്‍ ഗാലക്സി എസ് 10 ലൈറ്റും ഗാലക്സി നോട്ട് 10 ലൈറ്റും സാംസങ് പുറത്തിറക്കിയിരുന്നത്. ലാസ് വേഗാസില്‍ ജനുവരി ഏഴിന് ആരംഭിക്കുന്ന സി.ഇ.എസ് 2020 ഷോയില്‍ ഈ രണ്ട് ഫോണുകളും വിശദമായി അവതരിപ്പിക്കുമെന്നാണ് സൂചന.

6.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള എസ്10 ലൈറ്റില്‍ എഡ്ജ് ടു എഡ്ജ് ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ക്യാമറയാണ്. പിന്‍വശത്ത് മൂന്ന് ക്യാമറകളുള്ള എസ് 10 ലൈറ്റില്‍ 48 എം.പിയുടെ പ്രധാന ക്യാമറയും അള്‍ട്രാ വൈഡ് സെന്‍സറും അഞ്ച് എം.പിയുടെ മാക്രോ സെന്‍സറുമാണ് ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറക്ക് 32എം.പിയാണ് ഉള്ളത്. 4500 എം.എ.എച്ചിന്റെ വന്‍ബാറ്ററിയും അതിവേഗ ചാര്‍ജ്ജിംങ് സംവിധാനവുമാണ് മറ്റ് പ്രധാന പ്രത്യേക. വെളുപ്പ്, കറുപ്പ്, നീല നിറങ്ങളിലാണ് സാംസങ് എസ്10 ലൈറ്റ് പുറത്തിറക്കുക.

Related post