• October 22, 2021

രണ്ട് വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത്‌ ഗൗതം ഗംഭീര്‍

 രണ്ട് വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത്‌ ഗൗതം ഗംഭീര്‍

മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ രണ്ട് വര്‍ഷത്തെ ശമ്പളം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ വിവരം ഗംഭീര്‍ തന്നെയാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്.

കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയാണ് ഗൗതം ഗംഭീര്‍. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഗംഭീര്‍ നേരത്തെ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കിയിരിക്കുന്നത്.

‘രാജ്യം തങ്ങള്‍ക്ക് എന്ത് തന്നുവെന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളെന്ത് രാജ്യത്തിന് നല്‍കിയെന്നതാണ് യഥാര്‍ഥ ചോദ്യം. എന്റെ രണ്ട് വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. നിങ്ങളും മുന്നോട്ടുവരൂ’ എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

Related post