• May 14, 2021

അവള്‍ എത്തി.. ഗംഗുഭായി കത്തിയാവാഡി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 അവള്‍ എത്തി.. ഗംഗുഭായി കത്തിയാവാഡി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആലിയ ഭട്ടിന്‌റെ ഏറ്റവും പുതിയ ചിത്രമണ് ഗംഗുഭായി കത്തിയാവാഡി. എന്നും വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ആലിയയുടെ മറ്റൊരു മികച്ച പ്രകടനമായിരിക്കും ഗംഗുഭായിയിലൂടെ പുറത്തു വരികയെന്നാണ് സൂചന. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനറെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

രണ്ട് വിത്യസ്ത ഗെറ്റപ്പിലാണ് ആലിയ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ താരം തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. അവള്‍ എത്തി.. ഗംഗുഭായി കത്തിയാവാഡി എന്നാണ് ആലിയ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ആലിയയുടെ ലുക്ക് ഇതിനകം തന്നെ ബിടൗണില്‍ ചര്‍ച്ചയായിട്ടുണ്ട്. സെപ്തംബറിലായിരിക്കും ചിത്രത്തിനറെ റിലീസ് എന്നാണ് സൂചന.

Related post