• October 16, 2021

ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ ജയിലിലിടണം: ഗൗതം ഗംഭീര്‍

 ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ ജയിലിലിടണം: ഗൗതം ഗംഭീര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ ജയിലിലിടണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്.

‘നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും ഒപ്പം പോകും’ ക്വാറന്റെയ്നോ ജയിലോ! ഏതാണ് വേണ്ടത്. സമൂഹത്തിന് ഒന്നാകെ ഭീഷണിയാകാതെ വീടുകളില്‍ ഇരിക്കുക. ജോലിയോ കച്ചവടമോ ആയല്ല ജീവനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്. അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കഷ്ടപ്പെടുന്നവരെ ബുദ്ധിമുട്ടിക്കരുത്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. ജയ് ഹിന്ദ്’ എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍കുറിച്ചിരിക്കുന്നത്.

Related post