• May 13, 2021

ജിസിസി ഉച്ചകോടി; ഖത്തറിന് സൗദിയുടെ ക്ഷണം

 ജിസിസി ഉച്ചകോടി; ഖത്തറിന് സൗദിയുടെ ക്ഷണം

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പ്‌ങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയ്ക്ക് സൗദി രാജാവിൻ്റെ ക്ഷണം. ഡിസംബര്‍ 10ന് സൗദിയുടെ തലസ്ഥാനമായ റിയാദിലാണ് 40ാമത് ഗള്‍ഫ് സഹകരണ ഉച്ചകോടി. ഖത്തറുമായുള്ള മഞ്ഞുരുകുമ്പോള്‍ സുപ്രധാനമായ തീരുമാനങ്ങള്‍ ഈ ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചശേഷം നടക്കുന്ന മൂന്നാം ഉച്ചകോടിയാണിത്.


സൗദി അറേബ്യ, യുഎഇ, കൂവൈത്ത്, ബഹറൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. ഈ രാജ്യങ്ങളിലെ മന്ത്രിമാരുടെയും രാഷ്ട്രതലവന്‍മാരുടെയും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഒരു വര്‍ഷത്തേക്ക് മേഖലയില്‍ നടപ്പക്കേണ്ട തീരുമാനം ഉച്ചകോടിയില്‍ എടുക്കും.
ഖത്തറിനെതിരെ ബഹറൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. സൗദി, ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ വിദേശകാര്യ മന്ത്രി സൗദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി വാര്‍ത്ത പുറത്തു വന്നിരുന്നു. കൂടാതെ ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി സംഖ്യരാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.

Related post