• May 13, 2021

ഭാര്യയ്ക്ക് ടൈ കെട്ടി റിതേഷ്; കുറുമ്പുമായി ജനീലിയ

 ഭാര്യയ്ക്ക് ടൈ കെട്ടി റിതേഷ്; കുറുമ്പുമായി ജനീലിയ

റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും ആരാധര്‍ക്ക് പ്രിയപ്പെട്ട ദമ്പതികളാണ്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്നാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിക്കുന്നത് കുറുമ്പും കുസൃതിയും നിറഞ്ഞ ജെനീലിയോടൊപ്പം റിതേഷ് എത്തുമ്പോള്‍ ആരാധകര്‍ ഇരു കൈയും നീട്ടി ഇവരെ സ്വീകരിക്കാറുണ്ട്.

ജെനീലിയയെ ടൈ കെട്ടാന്‍ സഹായിക്കുന്ന റിതേഷിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ജെനീലിയ തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. റിതേഷ് ശ്രദ്ധയോടെ ടൈ കെട്ടുമ്പോള്‍ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകര്‍ത്തുകയാണ് ജെനീലിയ.

‘തേരേ നാല്‍ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്.

റയാന്‍, റയാല്‍ എന്നിങ്ങനെ രണ്ടു ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. പെര്‍ഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങള്‍ റിതേഷിനെ വിശേഷിപ്പിക്കുന്നത്.

ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയില്‍ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വാര്‍ത്തയായിരുന്നു.

റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചത്.

ആദ്യസിനിമ മുതല്‍ അവള്‍ക്കുള്ള സ്‌ക്രീന്‍ മാജിക് അതു പോലെ തന്നെയുണ്ടെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് റിതേഷ് കുറിച്ചത്.

Related post