• September 28, 2021

നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്യേമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് 65 കാരനായ ഒന്യേമ.

‘നാലാമത്തെ കോവിഡ് പരിശോധനയില്‍ നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവായി. ഇതാണ് ജീവിതം. ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പരാജയപ്പെടും. ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാന്‍ പ്രാര്‍ഥിക്കുന്നു.’ – ഒന്യേമ ട്വീറ്റ് ചെയ്തു.

Related post