• October 16, 2021

കേരളത്തില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ച് വിളിച്ച് ജര്‍മനി

 കേരളത്തില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ച് വിളിച്ച് ജര്‍മനി

കേരളത്തിലുള്ള പൗരന്മാരെ തിരിച്ച് വിളിച്ച് ജര്‍മനി. ഇവരെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് ജര്‍മനി സംവിധാനമൊരുക്കി. ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും ഇവരെ ജര്‍മനിയിലെത്തിക്കുക.

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം വിനോദസഞ്ചാരികളായി എത്തിയ നിരവധി വിദേശികളാണ് സംസ്ഥാനത്ത് കുടുങ്ങിയത്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ചെയ്തു. വിമാന സര്‍വീസുകളുള്‍പ്പെടെ റദ്ദാക്കിയതോടെ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും സ്വന്തം രാജ്യത്തേക്ക് പോകാനാകാത്ത അവസ്ഥയായിരുന്നു. ഇത്തരത്തില്‍ 150 ഓളം ജര്‍മന്‍ പൗരന്മാര്‍ കേരളത്തിലുണ്ടെന്നാണ് സൂചന. ഇവരെ ജര്‍മനിയിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ജര്‍മന്‍ കോണ്‍സുലേറ്റും എംബസിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് പൗരന്മാര്‍ക്ക് മടങ്ങിപ്പോക്കിനുളള അവസരമൊരുങ്ങിയത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലുളള ജര്‍മന്‍ പൗരന്മാരെ പൊലീസ് സഹായത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. 28 ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ ജര്‍മനിയിലേക്ക് തിരികെ കൊണ്ടുപോകും.

Related post