• May 15, 2021

ഗ്ലോബ് സോക്കര്‍ ആറാംതവണയും റൊണാള്‍ഡോയുടെ കൈയ്യില്‍ ഭദ്രം

 ഗ്ലോബ് സോക്കര്‍ ആറാംതവണയും റൊണാള്‍ഡോയുടെ കൈയ്യില്‍ ഭദ്രം

ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദുബായിയില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ആറാം തവണയാണ് ഗ്ലോബ് സോക്കര്‍ പുരസ്‌കാരത്തിന് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം യുവന്റസില്‍ എത്തിയ റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തിയത്. യുവന്റസിന് വേണ്ടി 40 ഗോളുകളാണ് താരം നേടിയത്. യുവന്റസിനെ ഇറ്റാലിയന്‍ കിരീടത്തിലേക്ക് നയിച്ചതാണ് റൊണാള്‍ഡോയ്ക്ക് തുണയായത്.

Related post