• August 3, 2021

സൗദി ആഗോള നിക്ഷേപ സംഗമം ഈ വര്‍ഷം

 സൗദി ആഗോള നിക്ഷേപ സംഗമം ഈ വര്‍ഷം

സൗദി അറേബ്യന്‍ ഇന്‍വെസ്റ്റ്‌മെന്‌റ് ഏജന്‍സിയും, യു എന്‍ ട്രേഡ് ആന്‍ഡ് ഡവലപ്മന്‌റ് കോണ്‍ഫറന്‍സും ചേര്‍ന്ന് സൗദി ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ നടത്താനാണ് തീരുമാനം.

ദാവോസില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഇക്ണോമിക് ഫോറത്തിലാണ് നിക്ഷേപ സംഗമത്തിന്റെ പ്രഖ്യാപനം നടന്നത്.

ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നതിന് ലക്ഷ്യമിട്ടാണ് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും, സര്‍ക്കാര്‍ ഏജന്‍സികളെയും, സിവില്‍ സൊസൈറ്റികളെയും പങ്കെടുപ്പിച്ചാണ് സംഗമം നടക്കുക. ഈ രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കുന്ന സംഗമത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകുമെന്നും സംഘാടകര്‍ പറഞ്ഞു.

Related post