• October 23, 2021

ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ

 ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ

ലോക്ക് ഡൗണില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വേനല്‍ക്കാലത്ത് ചൂടും വെയിലും കൊണ്ട് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ടത് ജില്ലാ പൊലീസ് മേധാവികളായിരിക്കണം. നിയന്ത്രണം ഇനിയും തുടരുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കാന്‍ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് ജോലി മാറ്റും. അടിയന്തര ആവശ്യത്തിനായി ഒരു വിഭാഗം പൊലീസുകാരെ റിസര്‍വ് ആയി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസുകാരെ ഡ്യൂട്ടിക്ക് ഇടുന്നതിന്റെ ചുമതല ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും.

മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കി ആയിരിക്കണം പൊലീസുകാരെ ഡ്യൂട്ടിക്ക് നിര്‍ത്തേണ്ടത്.
പൊലീസുകാര്‍ക്ക് കൃത്യ സമയത്ത് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ കൈ കഴുകാന്‍ സംവിധാനം തയാറാക്കണം. നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുക. പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ സ്പര്‍ശിക്കരുത്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതാണ്. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാര്‍ ബാരക്കില്‍ തന്നെ തുടരുക. സാമൂഹ്യ അകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാ ദിവസവും പൊലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണം. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡിഐജിമാരും സോണല്‍ ഐജിമാരും നടപടി സ്വീകരിക്കുമെന്നും ഡിജിപി.

Related post