• October 21, 2021

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില

 റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇന്ന് പവന് 800 രൂപ ഉയര്‍ന്നതോടെ വില 32800 രൂപയായി. ഗ്രാമിന് 100 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 4100 ആയി. 32320 രൂപയായിരുന്നു കേരളത്തിലെ റെക്കോര്‍ഡ് വില. കോവിഡ്19 പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണികളിലുണ്ടാകുന്ന അനിശ്ചിതത്വം നിക്ഷേപകരെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണു വിലക്കയറ്റത്തിന്റെ കാരണം. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ചുവടുമാറ്റിയതോടെ ഡിമാന്‍ഡ് ഉയരുകയാണ്. ഓഹരി വിപണികളിലെ തകര്‍ച്ചകള്‍ക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന ചിന്തയാണ് ആഗോള നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) വില 1660 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്നു മാത്രം 25 ഡോളര്‍ ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.

Related post