• October 21, 2021

ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവുമായി സംസ്ഥാനത്തെ സ്വര്‍ണവില

 ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവുമായി സംസ്ഥാനത്തെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഗ്രാമിന് 100 രൂപയാണ് ഇന്നു കുറഞ്ഞത്. പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3725 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30000 നു താഴെയുമെത്തി. 29,800 രൂപയാണ് ഇന്നത്തെ വില. കോവിഡ്19 ഭീതിയില്‍ വിപണികളിലുണ്ടായ അസ്ഥിരതയെത്തുടര്‍ന്ന് ഗ്രാമിന് 4040 രൂപയായും പവന് 30320 രൂപയായും സ്വര്‍ണവില കുതിച്ചിരുന്നു.

ആഗോള ഓഹരി വിപണികളിലുണ്ടാകുന്ന വലിയ തകര്‍ച്ചകളാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചത്. അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങുന്നതുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1500 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ ഗ്രാമിന് 335 രൂപയും പവന് 2680 രൂപയും കുറഞ്ഞു

Related post