• October 22, 2021

വീണ്ടും കുതിച്ച് സ്വര്‍ണ്ണവില

 വീണ്ടും കുതിച്ച് സ്വര്‍ണ്ണവില

ലോക്ക് ഡൗണില്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികള്‍ തുറക്കുന്നില്ലെങ്കിലും സ്വര്‍ണ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയെ വരെ കൊറോണ തളര്‍ത്തി. എന്നാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വില ഉയരുന്നത്.

24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,392 രൂപയാണ് വില. എട്ട് ഗ്രാമിന് 35,136 രൂപയും പത്ത് ഗ്രാമിന് 43,920 രൂപയുമാണ് കേരളത്തില്‍. 22 കാരറ്റ് സ്വര്‍ണം പവന് 31,656 രൂപയാണ്. ഗ്രാമിന് 3,957 രൂപയും. നിക്ഷേപകര്‍ വില കുറയാന്‍ സാധ്യതയുള്ള സ്വത്തുക്കള്‍ വില്‍ക്കുകയും പരമാവധി അപകടസാധ്യത കുറഞ്ഞ നിക്ഷേപമായ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ സാധാരണ ഗതിയില്‍ സ്വര്‍ണ വില ഇനിയും ഉയരും.

ആഗോളവിപണിയില്‍ ഒരു ഔണ്‍സ് തങ്കത്തിന് 0.3 ശതമാനം വില ഉയര്‍ന്ന് 1,618.9 ഡോളറാണ് വില. പ്ലാറ്റിനത്തിന് 734.82 ഡോളറും വെള്ളിക്ക് 14 ഡോളറുമാണ് ആഗോള മാര്‍ക്കറ്റില്‍ വില.

Related post