• November 27, 2021

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു

 സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് വിലയായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞദിവസത്തെ വിലയായ 4,540 രൂപയില്‍നിന്ന് 4,575 രൂപയായി.

ചൊവ്വാഴ്ച പവന് 320 രൂപകൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ചയാവട്ടെ 200 രൂപകൂടി 36,320 രൂപയിലുമെത്തി. ഇതോടെ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ 41,000 രൂപയിലധികം മുടക്കേണ്ട സാഹചര്യമാണുള്ളത്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം ഇന്ന് നടക്കുന്നത്.

Related post