• May 15, 2021

സ്വര്‍ണം പൊള്ളുന്നു

 സ്വര്‍ണം പൊള്ളുന്നു

സ്വര്‍ണവില വീണ്ടും 30,400 നിലവാരത്തിലെത്തി. 280 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 3,800ആയും ഉയര്‍ന്നു. 30,120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരുമാസത്തിനിടെ 1,400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന്റെ വില. അതേസമയം, ജനുവരി എട്ടായപ്പോഴേയ്ക്കും വിലകുതിച്ച് 30,400 നിലവാരത്തിലെത്തിയിരുന്നു. പിന്നീട് 29,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിക്കുമെന്ന സൂചനയാണ് വിലക്കയറ്റത്തിന് പിന്നില്‍. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് വിപണിയില്‍ ഡിമാന്റ് വര്‍ധിപ്പിച്ചു.

Related post