• June 15, 2021

ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ കസ്റ്റംസ് പിടികൂടി

 ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ കസ്റ്റംസ് പിടികൂടി

കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ കസ്റ്റംസ് പിടികൂടി. യുഎഇയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണം കടത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇവരിൽനിന്ന് മൂന്ന് കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

പുലർച്ചെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ മിശ്രിതരൂപത്തിലാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ മൂന്ന് പേരിൽനിന്ന് ഒന്നരകിലോയിലേറെ സ്വർണവും പിടികൂടി.

Related post