• November 27, 2021

സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ അന്വേഷിക്കും

 സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ അന്വേഷിക്കും

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.സംഘടിത കള്ളക്കടത്ത് ദേശ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.അതേസമയം സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയും സരിത്തിന്റെ കൂട്ടാളിയുമായ സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related post