• September 28, 2021

സ്വര്‍ണ്ണക്കടത്ത് നടത്തിയത് കൃത്യമായ പരീക്ഷണത്തിനൊടുവില്‍; ലോക്ഡൗണ്‍ കാലത്ത് മാത്രം കടത്തിയത് 70 കിലോ

 സ്വര്‍ണ്ണക്കടത്ത് നടത്തിയത് കൃത്യമായ പരീക്ഷണത്തിനൊടുവില്‍; ലോക്ഡൗണ്‍ കാലത്ത് മാത്രം കടത്തിയത് 70 കിലോ

കൃത്യമായ പരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരുന്നു സ്വര്‍ണക്കടത്ത്. ലോക്ഡൗണ്‍ കാലത്ത് മാത്രം പല തവണകളായി 70 കിലോ സ്വര്‍ണമാണ് കടത്തിയത്. 2019 മെയിലാണ് ഇതിനായുള്ള ആസൂത്രണം ആരംഭച്ചത്. ഇത്തരം ഒരു ആശയത്തിന് പിന്നില്‍ സന്ദീപായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റുകളിലും ഹോട്ടല്‍ മുറികളിലും വച്ചായിരുന്നു പ്ലാനിങ്. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമോ എന്നതാണ് ആദ്യം പരിശോധിച്ചത്. ഇതിനായി എമേര്‍ജെന്‍സില്‍ ലൈറ്റും മിഠായികളും, ഈന്തപ്പഴവുമടങ്ങിയ ഒരു പാഴ്‌സല്‍ ആദ്യം അയച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അത്. അത് വിജയിച്ചതോടെയാണ് പിന്നീടുള്ള പദ്ധതി തയ്യാറാക്കിയത്. 20 ലധികം തവണകളായി 200 കിലോ സ്വര്‍ണമാണ് പിടിയ്ക്കപ്പെടുന്നത് വരെ ഇവര്‍ കടത്തിയത്.

2020 ജൂണില്‍ തന്നെ ആദ്യം 3.5 കിലോ സ്വര്‍ണം കടത്തി. പിന്നീട് 5 കിലോ,7 കിലോ വീതം രണ്ട് തവണ സ്വര്‍ണക്കടത്ത് നടത്തി. മുഹമ്മദ് ശാഫിയ്ക്ക് മാത്രം രണ്ട് തവണകളായി 68 കിലോ സ്വര്‍ണം കൊണ്ടുവന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 30 കിലോ സ്വര്‍ണം അയച്ച പാഴ്‌സലാണ് പിടിയ്ക്കപ്പെട്ടത്. സന്ദീപിന്റെ നേതൃത്വത്തില്‍ പണം സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായില്‍ ഫൈസല്‍ ഫരീദിന് എത്തിയ്ക്കും. ഫൈസല്‍ സ്വര്‍ണ്ണം വാങ്ങി വ്യാജ ഓതറൈസേഷന്‍ ഉപയോഗിച്ച് നയതന്ത്ര പാഴ്‌സല്‍ അയയ്ക്കും. ഇതായിരുന്നു കടത്തിന്റെ രീതി.

Related post