• May 15, 2021

നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് ഫ്രണ്ട്‌സിന് ഗുഡ്‌ബൈ

 നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് ഫ്രണ്ട്‌സിന് ഗുഡ്‌ബൈ

ഫ്രണ്ട്‌സ് സീരിസ് സംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. നെറ്റ്ഫ്‌ളിക്‌സിന്‌റെ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ഷോ കൂടിയാണിത്. 1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേക്ഷണം ചെയ്തിരുന്ന ഷോ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് 2014 ആണ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഫ്രണ്ട്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ നഷ്ടമാകുക എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്‌ളാറ്റുഫോമുകളില്‍ സംപ്രേക്ഷണം ചെയ്തിട്ടും ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ എച്ച്ബിഒ മാക്‌സിന് സബ്‌സ്‌ക്രൈബേഴ്‌സിനെ കണ്ടെത്താന്‍ കഴിമെന്നാണ് വിലയിരുത്തല്‍.

Related post