• July 28, 2021

2020 മുതല്‍ പഴയ ഐഒഎസ് ഫോണുകളില്‍ വാട്ട്‌സാപ്പിന് വിട

 2020 മുതല്‍ പഴയ ഐഒഎസ് ഫോണുകളില്‍ വാട്ട്‌സാപ്പിന് വിട

2020 ഫെബ്രുവരി 1 മുതല്‍ പഴയ പ്‌ളാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്‌സാപ്പ് ലഭ്യമാകില്ല. ഇത്തരം പ്‌ളാറ്റുഫോമുകളില്‍ നിന്ന് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതോടെയാണ് ഫോണുകളില്‍ വാട്ട്‌സാപ്പ് ലഭ്യമല്ലാതാവുക. വാട്ട്‌സാപ്പ് ചോദ്യോത്തര വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആന്‍ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളിലുമാണ് അടുത്ത വര്‍ഷം തൊട്ട് വാട്ട്‌സാപ്പ് ലഭിക്കാതിരിക്കുക.
ഈ മൊബൈല്‍ ഫോണുകളില്‍ പുതിയ വാട്ട്‌സാപ്പ് അക്കൗണ്ട് എടുക്കാനോ നിലവിലുള്ള അക്കൗണ്ട് റീ-വെരിഫൈ ചെയ്യാനോ സാധിക്കില്ല. ഇതിനു പുറമേ 2019 ഡിസംബര്‍ 31 മുതല്‍ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്ട്‌സ് സപ്പോര്‍ട്ട് പിന്‍വലിക്കും. വിൻഡോസ് 10 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പോലും വാട്ട്‌സാപ്പ് ലഭിക്കില്ല. 2016 ആദ്യത്തിലാണ് വാട്ട്‌സാപ്പ് പഴയ ഫോണുകളില്‍ സേവനം അവസാനിപ്പിച്ച തുടങ്ങിയത്. കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാന്‍ വാട്ട്‌സാപ്പ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Related post