• July 28, 2021

പുതുവത്സരത്തില്‍ ഉപയോക്താക്കളെ യാചകരാക്കാന്‍ വീണ്ടും ഗൂഗിള്‍ പേ

 പുതുവത്സരത്തില്‍ ഉപയോക്താക്കളെ യാചകരാക്കാന്‍ വീണ്ടും ഗൂഗിള്‍ പേ

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ പേമെന്റ് ആപ്പ് ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ചാണ് പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്.’ഇന്ത്യക്കാരെ യാചകരാക്കുന്ന പരിപാടി’യെന്ന് ട്വിറ്ററിലും മറ്റും ട്രോളുകള്‍ നിറഞ്ഞ സമ്മാന പദ്ധതികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പേ നടത്തിയത്. അതിന് പകരമായിട്ടാണ് ഈ പുതിയ പുതിയ പദ്ധതി.

2020 ഗെയിം എന്നാണ് പുതിയ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുകയോ പേയ്മെന്റുകള്‍ നടത്തുന്നതിലൂടെ 7 സ്റ്റാമ്പുകള്‍ ശേഖരിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. 7 സ്റ്റാമ്പുകള്‍ കിട്ടികഴിഞ്ഞാല്‍ 202 മുതല്‍ 2020 രൂപ വരെ മൂല്യമുള്ള വൗച്ചറുകള്‍, സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്നിവ ലഭിക്കും. ഈ പദ്ധതി ഇപ്പോള്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.

സ്റ്റാമ്പുകള്‍ ശേഖരിക്കാന്‍ ചെയ്യാന്‍ വേണ്ടത് ഇത്രമാത്രം ഒന്നാമത്തേത്, നിങ്ങള്‍ ഒരു ഇടപാടില്‍ അല്ലെങ്കില്‍ സുഹൃത്തിന് 98 രൂപയോ അതില്‍ കൂടുതലോ പണമടയ്ക്കുക എന്നതാണ്. രണ്ടാമതായി, നിങ്ങള്‍ക്ക് ബില്ലുകള്‍ അടയ്ക്കാം അല്ലെങ്കില്‍ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് ചെയ്യാം. മൂന്നാമതായി, ഗൂഗിള്‍ പേയ്ക്കായി സൈന്‍ അപ്പ് ചെയ്യാന്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാം

ഈ പുതിയ ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ വഴി ആദ്യത്തെ പേയ്മെന്റ് നടത്തുമ്പോള്‍ നിങ്ങള്‍ ഒരു സ്റ്റിക്കര്‍ ലഭിക്കും. അവസാനമായി, നിങ്ങള്‍ക്ക് സ്റ്റാമ്പുകള്‍ സമ്മാനമായി നല്‍കാനോ അഭ്യര്‍ഥിക്കാനോ കഴിയും. ഒരു സുഹൃത്ത് സ്വീകരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഗിഫ്റ്റ് ബോര്‍ഡില്‍ ഒരു സ്റ്റാമ്പ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്.

Related post