• June 19, 2021

സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ എത്തിയാല്‍ മതി

 സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ എത്തിയാല്‍ മതി

കോവിഡ് ജാഗ്രത വര്‍ധിപ്പിക്കേണ്ടതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ എത്തിയാല്‍ മതിയെന്നും ബാക്കിയുള്ളവര്‍ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി ക്രമീകരണം ഓഫിസ് മേധാവികള്‍ക്കു തീരുമാനിക്കാം. മേലധികാരി ആവശ്യപ്പെടുമ്പോള്‍ ജീവനക്കാര്‍ ഓഫിസില്‍ ഹാജരാകണം. ഓഫിസ് യോഗങ്ങള്‍ ഓണ്‍ലൈനിലാക്കണം. ചീഫ് സെക്രട്ടറി ക്രമീകരണങ്ങള്‍ നിരീക്ഷിച്ചു ജാഗ്രത ഉറപ്പുവരുത്തും. കോവിഡ് ഡ്യൂട്ടിക്ക് അതതു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്. ദൂരസ്ഥലങ്ങളില്‍നിന്നു കൂട്ടായി വാഹനം ഏര്‍പ്പാടു ചെയ്തു ജോലിക്കെത്തുന്നവരുടെ യാത്രകള്‍ പൊലീസോ മോട്ടര്‍ വാഹന വകുപ്പോ തടസ്സപ്പെടുത്തരുത്.

Related post