• September 28, 2021

ഇ-മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്യുസിയെ ഒഴിവാക്കും

 ഇ-മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്യുസിയെ ഒഴിവാക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദത്തില്‍ പെട്ട പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.

ഇ-മൊബിലിറ്റി പദ്ധതി പിഡബ്യുസി ഏല്‍പ്പിച്ചത് സെബി വിലക്കിയ കമ്പനിക്കാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയെ നിയമിച്ചതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. 2022ഓടെ പത്ത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ ഇറക്കുന്നതാണ് ഇ-മൊബിലിറ്റി പദ്ധതി. നേരത്തെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അസ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ശിവശങ്കര്‍ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ പുനപരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Related post