• October 23, 2021

കാശ്മീരില്‍ ഗവര്‍ണര്‍ക്ക് വീഞ്ഞും ഗോള്‍ഫുംകളിയും, മറ്റുള്ളവര്‍ക്ക് വിവാദവും തര്‍ക്കങ്ങളും: സത്യപാല്‍ മാലിക്ക്

 കാശ്മീരില്‍ ഗവര്‍ണര്‍ക്ക് വീഞ്ഞും ഗോള്‍ഫുംകളിയും, മറ്റുള്ളവര്‍ക്ക് വിവാദവും തര്‍ക്കങ്ങളും: സത്യപാല്‍ മാലിക്ക്

ജമ്മു കശ്മീരിലെ ഗവര്‍ണര്‍മാരുടെ പ്രധാന ജോലി വൈന്‍ കുടിച്ച് നടക്കുകയും ഗോള്‍ഫ് കളിക്കുകയുമാണെന്ന് ഗോവ ഗവര്‍ണറും മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറുമായ സത്യപാല്‍ മാലിക്ക്. ഉത്തര്‍പ്രദേശിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കശ്മീരില്‍ ഗവര്‍ണര്‍മാര്‍ക്ക് ചെയ്യാന്‍ കാര്യമായ ജോലികളൊന്നുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടുമ്പോള്‍ അതില്‍ നിന്നെല്ലാം വിട്ടുനിന്ന് വൈന്‍ കുടിക്കുകയും ഗോള്‍ഫ് കളിച്ചും ആസ്വദിക്കുകയാണ് കശ്മീരിലെ ഗവര്‍ണര്‍’- സത്യപാല്‍ മാലിക് പറയുന്നു.

Related post